അവരുടെ മകൻ ജിനോയെ എനിക്ക് പരിചയമുണ്ട്. അപ്പോഴാണ് ഞാൻ അറിഞ്ഞത് അവൻ എൻജിനീയറിങ് പഠനം എല്ലാം കഴിഞ്ഞ് ഇപ്പോൾ ജോലിക്കായി മുംബൈയിലാണെന്.
ചേച്ചി എന്തോ വിഷമത്തിലാണ് എന്ന് കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. ഒരുപാട് ചോദിച്ചപ്പോൾ ചേച്ചി എന്നോട് കാര്യം പറഞ്ഞു.
ജിനോ ഇപ്പോൾ നാട്ടിലേക്ക് ഒന്നും വരുന്നില്ല. അവൻ അവിടെ ഒരു പെൺകുട്ടിയുമായി സ്നേഹത്തിലാണ് വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിച്ചാൽ മാത്രമേ അവൻ നാട്ടിലേക്ക് വരൂ എന്നാണ് അവൻ പറയുന്നത്. അവന്റെ അപ്പച്ചൻ ആണെങ്കിൽ വളരെ ദേഷ്യക്കാരൻ ആണ് പിന്നെ,വീട്ടിൽ എന്നും പ്രശ്നങ്ങൾ.
അതിനാലാണ് ചേച്ചി ഇപ്പോൾ ധ്യാനം കൂടുന്നത്.
ധ്യാനം കഴിഞ്ഞ പ്പോൾ ഞാൻ ചേച്ചിയെ കുറെ സമാധാനിപ്പിച്ചു. തിരിച്ചു പോകുന്ന വഴിക്ക് അവരെ കുറിച്ചുള്ള ഓർമ്മകൾ ഞാൻ തിരഞ്ഞു.
ഒരിക്കൽ ഒരു വെക്കേഷനിൽ കുട്ടികളുടെ വെക്കേഷൻ ക്യാമ്പ്ന് സഹായിക്കാൻ പള്ളിയിൽ പോയിരുന്നു. അന്ന് ജിനോ എന്റെ ഗ്രൂപ്പിലായിരുന്നു. അവർക്ക് ഒരു സ്കിറ്റ് ഞാൻ പഠിപ്പിച്ചു കൊടുത്തിരുന്നു.
കർത്താവ് സക്കേവൂസിനെ വിളിക്കുന്നത് ആയിരുന്നു വിഷയം. ജിനോ ആയിരുന്നു സക്കേവൂസ്, അത് അവൻ നന്നായി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, സ്കിറ്റ് അവതരിപ്പിക്കേണ്ട ദിവസം അവൻ വന്നില്ല.
അവനെ അന്വേഷിച്ചു ചെന്നപ്പോൾ അവന്റെ അപ്പച്ചൻ എന്നോട് ദേഷ്യപ്പെട്ടു.
avan ഈ വർഷം പത്താം ക്ലാസിലേക്ക് ആണെന്നും, പള്ളിയിൽ പോയി നാടകം കളിച്ചു നടന്നാൽ ഭാവി പോകും എന്നെല്ലാം പറഞ്ഞ് കുറെ ദേഷ്യപ്പെട്ടു. ഞാനൊന്നും പറയാതെ അവിടെ നിന്നും മടങ്ങി പോന്നു.
പിന്നീട് ഞാൻ അറിയുന്നത് അവർ അവന്റെ പഠനസൗകര്യം കണക്കാക്കി വീട് ടൗണിലേക്ക് മാറ്റി എന്നാണ്.
ഈ കാര്യങ്ങളെല്ലാം ഒരു യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു. അച്ഛൻ വേറെ എവിടെയോ പോകുവൻ തിരക്കു ള്ളതിനാൽ എന്നെ റൂമിലെത്തി. എന്നിട്ട് എന്നോട് പറഞ്ഞു.
ഒരു വചനഭാഗം നിനക്ക് ഞാൻ എടുത്തു തരാം, നിനക്ക് അത് എത്ര തവണ വായിക്കാൻ പറ്റുമോ അത്രയും തവണ വായിക്കുക, എന്ന് പറഞ്ഞിട്ട് അച്ഛൻ പോയി.വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ ലാസറിനെ യേശു ഉയിർപ്പിക്കുന്ന ഭാഗമായിരുന്നു അത്.
അച്ഛൻ തിരിച്ചു വരുമ്പോഴേക്കും ഞാൻ അത് മൂന്നു തവണ വായിച്ചു തീർന്നു. അച്ഛൻ വന്ന ഉടനെ എന്നോട് ചോദിച്ചു. യേശു കരഞ്ഞതിന് നീ കണ്ടെത്തിയ കാരണങ്ങൾ എന്തെല്ലാം?
ഞാൻ പറഞ്ഞു യേശു ലാസറിനെ സ്നേഹിച്ചിരുന്നു, പിന്നെ മറിയവും മറ്റു യഹൂദരും കരയുന്നത് കണ്ടപ്പോൾ അവരോടൊപ്പം ദുഃഖത്തിൽ പങ്കു ചേരാൻ, പിന്നെ ലാസർ മരിച്ചിട്ട് വരാൻ പറ്റിയല്ലല്ലോ, എന്നൊക്കെ ഞാൻ പറഞ്ഞു.ഞാൻ പറഞ്ഞ ഉത്തരങ്ങൾ ഒന്നും ശരിയായില്ല എന്ന് എനിക്ക് അച്ചന്റെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി.
അച്ഛൻ പരിശുദ്ധാത്മാവിന്റെ പാട്ടുപാടാൻ ആരംഭിച്ചു. പിന്നെ, കുറച്ചുനേരം കണ്ണുകളടച്ചു എന്നിട്ട് എന്നോട് പറഞ്ഞു. ലാസർ ഉയിർക്കുമെന്ന് യേശുവിനെ നന്നായി അറിയാം. അതിനാൽ വെറുതെ കൂട്ടത്തിൽ കരയേണ്ട കാര്യമില്ല.എന്നാൽ, അതിന്റെ ആദ്യഭാഗത്തിൽ തോമസ് എന്ന ശിഷ്യൻ പറയുന്ന കാര്യത്തിൽ ശ്രദ്ധിച്ചാൽ, യേശുവിൻറെ മരണം അടുത്തു വരുന്നതിന് സൂചന അതിലുണ്ട്. "അവനോടൊപ്പം മരിക്കാൻ നമുക്ക് പോകാം".
അതികഠിനമായ തന്റെ രക്ഷാകര പദ്ധതിയുടെ അവസാന ഭാഗമായി.എന്നിട്ടും താൻ ആരാണെന്നും, താൻ വന്നിരിക്കുന്നത് ഈ ജനത്തിന്റെ രക്ഷയ്ക്ക് എന്നും വിശ്വസിക്കാൻ സാധിക്കാത്ത തന്റെ ജനത്തെ കണ്ടിട്ട് ആയിക്കൂടെ. അല്ലെങ്കിൽ, തന്നിൽ പ്രത്യാശ അർപ്പിച്ച് നിത്യജീവിതത്തിലേക്ക് / ദൈവ സ്നേഹത്തിലേക്ക് പങ്കു ചേരുവാനുള്ള തന്റെ ഈ ജനം ഇപ്പോഴും പ്രത്യാശയിലതെ കരയുന്നത് കണ്ടപ്പോൾ ആയിക്കൂടെ യേശു കരഞ്ഞു പോയതെന്ന് നമുക്ക് മനസ്സിലാക്കികൂടെ.
തീർച്ചയായും അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു.എന്നാൽ എന്റെ സംശയം അപ്പോഴും ബാക്കിയായി. ഈ സംഭവം എന്താണ് അസ ചേച്ചിയുടെ പ്രശ്നവും ആയുള്ള ബന്ധം എന്ന് അച്ഛനോട് ഞാൻ ചോദിച്ചു?
നീ ഈ വചന ഭാഗത്തെ മർത്തായേയും മറിയത്തെയും ഒന്ന് ശ്രദ്ധിച്ചു നോക്കൂ അവർ യേശുവിനെ വളരെ അടുത്തറിഞ്ഞവരാണ് അസ ചേച്ചിയെ പോലെയുള്ള ഒത്തിരി പേരെ ഇവർ പ്രതിനിധാനം ചെയ്യുന്നു. അവർ യേശുവിനെ വളരെയധികം അടുത്തുനിന്ന് അറിഞ്ഞവരാണ്. എന്നാലും വിശ്വാസം ദാനമായി ഒത്തിരി അധികം ദൈവത്തിൽ നിന്ന് സ്വീകരിച്ചെങ്കിലും യേശു അവരെ നോക്കി കരയുകയാണ്. എന്തെന്നാൽ, പ്രത്യാശയും ദൈവസ്നേഹവും ശക്തമല്ലാത്തതിനാൽ ദൈവവിശ്വാസം വളരെ എളുപ്പം ചോർന്നുപോകുന്നു.അതിനു തെളിവാണ് അവരിലുള്ള വിശ്വാസം മറ്റുള്ളവരിലേക്ക് എന്തിന്, അവരുടെ മക്കളിലേക്ക് പകരുവാൻ പോലും അവർക്ക് സാധിക്കാതെ പോകുന്നത്.പ്രത്യാശ ഉണ്ടെങ്കിലേ വക്കോളാം നിറഞ്ഞ ദൈവവിശ്വാസം മറ്റുള്ളവരിലേക്ക് പകരുവാൻ കഴിയു. പ്രത്യാശ ഇല്ലെങ്കിലോ അവരിൽനിന്ന് ഉള്ള വിശ്വാസവും ചോർന്നുപോകുന്നു. എന്തെന്നാൽ, മറ്റുള്ളവരിലേക്ക് പകരാൻ കഴിയാത്ത അവരുടെ വിശ്വാസം പതുക്കെപ്പതുക്കെ അവരിൽ നിന്നും അകന്നു പോകുന്നു.
മർത്തായെ കൂടുതൽ ശ്രദ്ധിച്ചുനോക്കൂ കുറച്ചു മുന്നേ വിശ്വാസം ഏറ്റു പറഞ്ഞവൾ, യേശു കല്ലെടുത്തു മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ നാലാം ദിവസം ആയെന്നും ദുർഗന്ധം ഉണ്ടാവുമെന്നും ഈശോയെ ഓർമ്മപ്പെടുത്തുന്നവൾ.ദൈവം, ദാനമായി വിശ്വാസം ഹൃദയത്തിലേക്ക് നിറക്കുമ്പോൾ അമിതമായ ഉൽക്കണ്ഠ, ഭയം ,നിരാശ, പ്രതീക്ഷ എന്നീ കാരണങ്ങൾകൊണ്ട് ഹൃദയം അടച്ചു കളയുന്നവരെ പ്രതിനിധാനം ചെയ്യുന്നു. യേശു ആവശ്യപ്പെടുന്ന ഇത്തരം കല്ലുകൾ എടുത്തുമാറ്റിയാലെ, മരിച്ചവൻ ഉയർത്തു വരുന്നതു പോലെയുള്ള വലിയ അത്ഭുതങ്ങൾ കാണുവാൻ നമുക്ക്
സാധിക്കുകയുള്ളൂ. അതിനാൽ, കല്ലുകൾ എടുത്തു മാറ്റുവിൻ... വിശ്വാസം എന്ന വാഹനത്തിൽ പ്രതീക്ഷയുടെ വഴിയിലൂടെ ദൈവസ്നേഹത്തിൽ എത്തിച്ചേരുവിൻ!
കുറച്ച് കാലം മുമ്പ്, സ്വർണ്ണ നിറമുള്ള പൊതിയുന്ന പേപ്പർ പാഴാക്കിയതിന് ഒരാൾ തന്റെ 3 വയസ്സുള്ള മകളെ ശിക്ഷിച്ചു. ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ വയ്ക്കാൻ കുട്ടി ഒരു പെട്ടി അലങ്കരിക്കാൻ ആ പേപ്പർ ഉപയോഗിച്ചു എന്നറിഞ്ഞപ്പോൾ അയാള് കൂടുതൽ കോപിതനായി .
എന്നിരുന്നാലും, കൊച്ചു പെൺകുട്ടി പിറ്റേന്ന് രാവിലെ അവളുടെ പിതാവിന് സമ്മാനം കൊണ്ടുവന്ന് പറഞ്ഞു, “ഇത് നിനക്കുള്ളതാണ്, ഡാഡി.”
അയാളുടെ അമിതമായാ കോപം കാരണം ആ മനുഷ്യൻ നേരത്തെ നാണംകെട്ടു, പക്ഷേ പെട്ടി കാലിയാണെന്ന് കണ്ടപ്പോൾ അയാൾക്കു പിന്നെയും ദേഷ്യം വന്നു . അവൻ അവളോട് ആക്രോശിച്ചു;
"നിനക്കു അറിയില്ലെ , നമ്മൾ ഒരാൾക്ക് ഒരു സമ്മാനം നൽകുമ്പോൾ, ഉള്ളിൽ എന്തെങ്കിലും ഉണ്ടാവണം എന്ന് ?"
ആ കൊച്ചു പെൺകുട്ടി കണ്ണീരോടെ അവനെ നോക്കി കരഞ്ഞു;
“അയ്യോ, അച്ഛാ, ഇത് ഒട്ടും ശൂന്യമല്ല. ഞാൻ പെട്ടിയിൽ ചുംബിച്ചു. അവയെല്ലാം നിങ്ങൾക്കുള്ളതാണ്, അച്ഛാ.
അച്ഛൻ അവളുടെ വാക്കുകൾ കേട്ടു തകർന്നു പോയി . അവൻ തന്റെ കൊച്ചു പെൺകുട്ടിയെ തന്നോട് സർത്തു നിർത്തി , അവൻ അവളോട് ക്ഷമ ചോദിച്ചു .
കുറച്ച് സമയത്തിന് ശേഷം, ഒരു അപകടം കുട്ടിയുടെ ജീവൻ അപഹരിച്ചു.
അവളുടെ അച്ഛൻ വർഷങ്ങളോളം സ്വർണ്ണപ്പെട്ടി തന്റെ കട്ടിലിനരികിൽ സൂക്ഷിച്ചു, അവനു സങ്കടം വരുമ്പോഴെല്ലാം , അവൻ അതിൽ നിന്നും ഒരു സാങ്കൽപ്പിക ചുംബനം പുറത്തെടുത്തു ചുംബിക്കും ,ഈ സമ്മാനം അവിടെ വെച്ച കുട്ടിയുടെ സ്നേഹത്തെ ഓർത്തു കരയും .
വിചിന്തനം.
1. ദൈവ വിശ്വാസം എൻറെ ഹൃദയത്തിൽ നിറയുവാൻ തടസ്സമായ എന്തെങ്കിലും കാരണങ്ങൾ ഞാൻ കണ്ടെത്തിയോ?
2. എന്നിൽ നിന്നും ദൈവവിശ്വാസം മറ്റുള്ളവരിലേക്ക് എത്തുവാനുള്ള പുതിയ വഴികൾ ഏതെല്ലാം?
To read more: