
ഈ ഭൂമി മുഴുവൻ വ്യാപിച്ചു കിടക്കുന്ന ജലം.ഭൂമിയുടെ മൂന്നിൽ ഒന്നും ജലമാണ് അതിനെ നമ്മൾ കടൽ എന്ന് വിളിക്കുന്നു.
ഞാൻ ഇവിടെ കുറച്ചു അല്ത്മീയത കലർത്താണ്. കാരണം ഇന്ന് ഓഫീസിൽ അതായിരുന്നു ചർച്ച മരണാന്തര ജീവിതം.
തിരിച്ചു പോരുമ്പോൾ ബസിൽ ഇരുന്നു അതിനെ കുറിച്ചു ഒത്തിരി ചിന്തിച്ചു,ചിന്ത അങ്ങനെ കാടു കയറിയപ്പോൾ മഴ തുള്ളികൾ എന്നെ ചിന്തയിൽ നിന്നും ഉണർത്തി.പിന്നെ മഴയെ കുറിച്ചായി ചിന്ത.ഈ കഴിഞ്ഞ രണ്ടു മഴക്കാലത്തും കേരളം വെള്ളം കൊണ്ട് അകെ ബുദ്ധിമുട്ടി.അങനെ ഒക്കെ ചിന്ത പല രീതിൽ പോകുന്ന വഴിക്കു ആദ്യം ചിന്തിച്ച മരണാന്തര ജീവിതവും മഴയും കൂടി ഒന്നിച്ചു.
അങ്ങനെയെങ്കിൽ ദൈവത്തെ കടൽ എന്ന് വിശേഷിപ്പിക്കാം കാരണം ദൈവസ്നേഹത്തെ പലപ്പോഴും അങ്ങനെ വിശേഷിപ്പിക്കാറുണ്ട്.പറക്കുവാൻ സാധിക്കുന്ന വെള്ളത്തുള്ളികളെ നീരാവി എന്നും വിളിക്കാം എന്നാൽ ഇവിടെ നീരാവിയെ ആൽത്മാവായി കരുതിയാൽ മഴയായി ഭൂമയിൽ ഇറങ്ങുന്ന മനുഷ്യൻ.ഹോ എത്ര വിചിത്രമായ ചിന്തകൾ.
അപ്പൊ സിമ്പിൾ ആയി പറഞ്ഞ 'ഇരവഴിഞ്ഞി പുഴ അറബിക്കടലിനെ ഉള്ളതാണെകിൽ കാഞ്ചന മൊയ്‌ദീൻ ഉള്ളതാണ്' എന്ന ഒരു സിനിമയിൽ പറഞ്ഞ പോലെ.മനുഷ്യൻ ദൈവത്തിനെ ഉള്ളവൻ ആണ് .
നിങ്ങൾ ചിന്തിക്കു,ഞാൻ എന്ന മനുഷ്യൻ പെയ്തിറങ്ങിയത് പുഴയിലോ കുളത്തിലോ കിണറ്റിലോ ആയിരിക്കാം എന്നാൽ ഒരു ദിവസം ഞാൻ ദൈവത്തിൽ ചെന്ന് ചേരും....
ഇതു ഞാൻ എഴുതുമ്പോഴും പുറത്തു മഴ പെയ്യുന്നുണ്ട് !
വിചിന്തനം !
1 , ഞാൻ എന്ന വ്യക്തി നിലവിൽ എവിടെയാണ് എത്തിനിൽകുന്നത് ?
2 ,ദൈവത്തിൽ എത്തിച്ചേരുന്നതിനു ഇന്നുമുതൽ ഞാൻ എന്ത് ചെയ്യും?
വെറുതെ ഒരു വായനയുടെ അസ്വാതനത്തിന് പുറമെ വിചിതനത്തിനു അവസരം നൽകുന്നു. എഴുത്തുകാരൻ വായനക്കാരനിൽ വിശ്വാസമരിപ്പിക്കുന്നു.നിങ്ങൾ അൽമാർത്ഥമായി വിചിന്തനം ചെയ്‌താൽ നിങ്ങളുടെ ചിന്തകളെ ദൈവത്തിൽ പിടിച്ചുനിർത്തുന്നതിനു ഈ ലേഖനം സഹായിക്കുന്നതായിരിക്കും.
ഇതിൽ എഴുതുന്ന ആശയങ്ങളും ചിന്തകളും തികച്ചും വകതിപരമാണ് . ഇത് മറ്റു മതപരമായ പഠനങ്ങളുടെ ആധികാരികമായ രേഖകളുമായി നേരിട്ടു യാതൊരു ബന്ധവുമില്ല. വായനക്കാരനു അവൻ്റെ അല്ലെങ്കിൽ അവളുടെ ചിന്തകളെ ലേഖകന്റെ ചിന്തകളുമായി ഒത്തു പോകുന്നെങ്കിൽ തുടർന്നും വായിക്കുക.
Ichaya
ReplyDelete..kalakki