വന്നു കാണുക (Chapter 3)



അവിടുന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എൻറെ സുഹൃത്ത് cyril എന്നെ വിളിച്ചു, അവന് പഴയത് പോലെ പ്രാർത്ഥിക്കുവാൻ സാധിക്കുന്നില്ല. പ്രത്യേകിച്ച് അവന്റെ കല്യാണത്തിന് കുറിച്ചുള്ള ആലോചനകൾ വീട്ടിൽ ആരംഭിച്ചിരിക്കുന്നു. അതിന്റെ ടെൻഷൻ കയറി വന്നതാണ് പിന്നെ, വിവാഹ ജീവിതത്തെ കുറിച്ചുള്ള ചിന്തകളും. പ്രധാനമായും ജീവിത അന്തസ്സ്,  വിവാഹം തിരഞ്ഞെടുക്കണമോ എന്ന ചിന്തയാണ് അവനെ അലട്ടികൊണ്ടിരിക്കുന്നത്.അതുകൊണ്ട് അവൻ ഇക്കാര്യങ്ങളെല്ലാം സാബു അച്ഛനുമായി സംസാരിക്കാൻ പറ്റുമോ എന്ന് ചോദിക്കാനാണ് വിളിച്ചത്. എന്നാൽ, ഇക്കാര്യങ്ങളൊന്നും അച്ഛനുമായി സംസാരിക്കാൻ എനിക്ക് സാധിച്ചില്ല. കാരണം, അച്ഛൻ ഒരു ധ്യാനത്തിന് തിരക്കിലായിരുന്നു.ധ്യാനം കഴിഞ്ഞ് അച്ഛൻ തിരിച്ചു വരുമ്പോഴേക്കും അവൻ ലീവ് കഴിഞ്ഞ് പോയിരുന്നു.

സാബു അച്ഛനെ കണ്ടപ്പോൾ സിറിൽനെക്കുറിച്ചും അവന്റെ പ്രശ്നങ്ങളെക്കുറിച്ചും ഞാൻ അച്ഛനോട് പറഞ്ഞു. യഥാർത്ഥത്തിൽ അവന്റെ പ്രധാന പ്രശ്നം, ഏതു ജീവിത അന്തസ്സ് തെരഞ്ഞെടുക്കും എന്ന കാര്യത്തിലാണ് അവനിപ്പോഴും സംശയം. അവനിപ്പോഴും വിവാഹജീവിതത്തിന് ഒരുക്കമാണോ എന്ന് ഒരു ചിന്തയിലാണ്. പതിവുപോലെ എല്ലാം കേട്ട് അച്ഛൻ കുറച്ചു നേരം കണ്ണടച്ചിരുന്നു എന്നിട്ട്, ബൈബിൾ എടുത്തു വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ശിഷ്യന്മാരെ വിളിക്കുന്ന ഭാഗം വായിച്ചിട്ട്, അതിൽ നിന്ന് ശ്രദ്ധയിൽപ്പെട്ട കാര്യം പറയുവാൻ അച്ഛൻ എന്നോട് ആവശ്യപ്പെട്ടു.

ഞാൻ വചനത്തിലേക്ക് സൂക്ഷിച്ചു നോക്കി അതിൽ 39ം വാക്യത്തിലും 46ം  വാക്യത്തിലും "വന്നു കാണുക" എന്ന് പറയുന്ന ഭാഗം അടിവരയിട്ട് ഇരിക്കുന്നത് ഞാൻ കണ്ടു. സത്യത്തിൽ, എനിക്കൊന്നും മനസ്സിലായില്ല എങ്കിലും, ഞാൻ അച്ഛനെ നോക്കി പറഞ്ഞു "യേശു ആവശ്യപ്പെടുന്നു വന്നു കാണുക എന്ന്". അച്ഛൻ ചിരിച്ചു കൊണ്ട് ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റു എന്നിട്ട്, പറഞ്ഞു ആദ്യഭാഗത്ത് യേശു പറയുന്നു "വന്നു കാണുക" അതിനാൽ ശിഷ്യന്മാർ അവൻ വസിക്കുന്ന ഇടം വന്നു കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു.യേശുവിനോട് ഒത്തു വസിക്കുന്നവർ അവരുടെ പ്രവർത്തികൾ അനുകരിക്കും അത് തീർച്ചയായും മാനുഷികമാണ്. അതിനാലാണ് രണ്ടാം ഭാഗത്തിൽ ഫിലിപ്പോസ് എന്ന ശിഷ്യൻ അവനെ അറിയുകയും അവൻറെ പദ്ധതികൾ തന്നിലൂടെ നിറവേറ്റേണ്ടവ തിരിച്ചറിയുകയും ചെയ്തപ്പോൾ സംസാരിക്കുന്നത് നമ്മൾ കാണുന്നത് വീണ്ടും വന്നു കാണുക.അതായത് ആദ്യഭാഗത്ത് യേശു ആവശ്യപ്പെടുന്ന വന്നു കാണുക എന്ന് പറയുന്ന അതേ കാര്യം തന്നെ രണ്ടാം ഭാഗത്ത് ശിഷ്യന് ലൂടെ യേശു സംസാരിക്കുന്നു. ഈയൊരു മാറ്റം നമ്മളിൽ ഉണ്ടാകുമ്പോൾ യേശു നമ്മളിലൂടെ രൂപപ്പെടുന്നു അവൻറെ പദ്ധതികൾ നമ്മൾ തിരിച്ചറിയുകയും ചെയ്യുന്നു.

അച്ഛൻ തുടർന്നു ഏതു ജീവിത അന്തസ്സ് ആയാലും അതിൽ ഒരു ദൈവവിളിയും ദൈവിക പദ്ധതികളും ഉണ്ടെന്ന തിരിച്ചറിവാണ് നാം അവനോടൊപ്പം വസിക്കുമ്പോൾ ഉണ്ടാവേണ്ടത്.ഞാൻ അച്ഛനോട് കുറച്ചുകൂടി വ്യക്തമാക്കി തരുവാൻ ആവശ്യപ്പെട്ടു. അച്ഛൻ എന്നോട്  ചോദിച്ചു മദർ തെരേസയെ കുറിച്ച് അറിയില്ലേ? അറിയാം എന്ന രീതിയിൽ ഞാൻ തലയാട്ടി അച്ഛൻ തുടർന്നു, അവർ നീ അറിയുന്ന മദർതെരേസ ആവാൻ  ഇടയായത് യേശുവിനോടൊപ്പം വസിക്കുകയും അവന്റെ പദ്ധതികൾ തന്നിലൂടെ  നിറവേറ്റേണ്ടവ കണ്ടെത്തിയതിനാലും ആണ്. അത് അവരെ പാവങ്ങളുടെ അമ്മയാക്കി തീർക്കുകയും ദൈവം അവരെ വിശുദ്ധയായി ഉയർത്തുകയും ചെയ്തു.

അച്ഛൻ  എന്നെ നോക്കി കൊണ്ട് തുടർന്നു ഇപ്പോൾ നിനക്ക് വ്യക്തമായി കാണും എന്ന് ഞാൻ കരുതുന്നു. ഇനി നിന്റെ ഫ്രണ്ടിനോട് പറയാനുള്ളത് ആദ്യം അവന്റെ ദൈവീക പദ്ധതി ഉറപ്പിക്കുക അത് വിവാഹ ജീവിതം ആണെങ്കിൽ, ദൈവിക പദ്ധതിയെ അംഗീകരിക്കുകയും വിനയപൂർവ്വം സ്വീകരിക്കുകയും വളരെ ശ്രദ്ധാപൂർവ്വം അതിനായി പ്രാർത്ഥനയോടെ ഒരുങ്ങുകയും ചെയ്യുക. അതിന് അവനെ ശക്തിപ്പെടുത്താൻ ഈ വചനം സഹായിക്കും. "ധൈര്യപൂർവ്വം മുന്നോട്ടു പോവുക എല്ലാ കാര്യത്തിലും ദൈവത്തിൽ ആശ്രയിക്കുക എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും ( റോമാ 8: 28) ഈ വചനം നന്നായി വായിച്ച് ധ്യാനിക്കുവാൻ അവനോട് പറയുക .

അച്ഛാ നമ്മുടെ എല്ലാം ദൈവിക പദ്ധതികൾ  വ്യക്തമായി മനസ്സിലാക്കാൻ എങ്ങനെ സാധിക്കും? എന്ന എൻറെ ചോദ്യം കേട്ട് അച്ഛൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. അച്ഛൻറെ മുഖത്തെ സങ്കടം എനിക്ക് കാണാമായിരുന്നു.എനിക്ക് മനസ്സിലായി അച്ഛൻ എന്റെ ചോദ്യം കേട്ടിട്ടില്ല, അച്ഛൻ വേറെ എന്തോ ചിന്തയിൽ ആണ്. പെട്ടെന്ന് അച്ഛൻ പറഞ്ഞു തുടങ്ങി. കുറെയെല്ലാം സഭയ്ക്കുള്ളിലും കുടുംബജീവിതത്തിലും പ്രശ്നങ്ങൾക്ക് കാരണം യഥാർത്ഥമായ ദൈവവിളി തിരിച്ചറിയാതെ പോകുന്നതാണ്. നിനക്ക് വ്യക്തമായി എങ്ങനെ പറഞ്ഞു തരും. നിനക്ക് കൂടുതൽ അതിനെക്കുറിച്ച്  അറിയുവാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു പുസ്തകം തരാം അത് വായിച്ചു നോക്കി മനസ്സിലാക്കുക. പിന്നെ, ഇതിനു മുന്നേ തന്ന പല പുസ്തകവും നീ എനിക്ക് തിരിച്ചു തന്നിട്ടില്ല ഇതേങ്കിലും തിരിച്ചു തരണം. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു പുസ്തകമാണ്. ഒരുപാട് പേരെ ദൈവീക പദ്ധതിയെക്കുറിച്ച് ചിന്തിക്കുവാനും കണ്ടെത്തുവാനും ഈ പുസ്തകം സഹായിച്ചിട്ടുണ്ട്. അച്ഛനെവിടെയോ തിരഞ്ഞുകൊണ്ട് ഒരു പുസ്തകം എന്റെ കയ്യിൽ തന്നു.

വിചിന്തനം.

1. ദൈവീക പദ്ധതികൾ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പുസ്തകം കണ്ടെത്തി വായിക്കുക.

2. എന്റെ പേഴ്സണൽ പ്രയർ സമയത്ത് ദൈവീക പദ്ധതികളെക്കുറിച്ച് ചിന്തിക്കുവാൻ ഞാൻ സമയം കണ്ടെത്തുന്ന ഉണ്ടോ?

Post a Comment

Previous Post Next Post