ഒരിക്കൽ കൂട്ടായ്മയുടെ മൂന്നുദിവസത്തെ ധ്യാനത്തിന്റെ സംഘാടനത്തിന് ദൈവം എനിക്ക് അവസരം തന്നു. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ആദ്യം തുടങ്ങേണ്ടത് പതിവുപോലെ മധ്യസ്ഥപ്രാർഥന ആണ്, ഫാമിലി കൂട്ടായ്മയിലെ ആരെങ്കിലും ഏൽപ്പിക്കാം എന്ന് തീരുമാനിച്ചതിനു ഞാൻ ഗീത ചേച്ചിയെ കാണാൻ പോയി.
അവരിൽ ഒരുപാടുപേർ ആദ്യകാലങ്ങളിൽ കൂട്ടായ്മയ്ക്ക് ശക്തിപ്പെടുത്താനായി അധ്വാനിച്ച് അവരാണ്.
അവരുടെ പ്രാർത്ഥനയുടെയും ഒക്കെ ഫലമാണ് ആണ് ഇന്നു ഞങ്ങളുടെ കൂട്ടായ്മ ശക്തിയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അതിനാൽ യുവജനങ്ങളുടെ മധ്യസ്ഥ പ്രാർത്ഥന നടത്താൻ ഗീത ചേച്ചിയും അവരുടെ ഫാമിലി കൂട്ടായ്മയും അല്ലാതെ വേറെ ആരാണ് യോഗ്യർ.
തീർച്ചയായും അത് പുതിയതായി വന്നവർക്ക് ഒരു പ്രചോദനം ആയിരിക്കും എന്ന് ചിന്തിച്ചു ഞാൻ ചേച്ചിയെ ചെന്നു കണ്ടു.
എന്നാൽ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചായിരുന്നു ചേച്ചിയുടെ മറുപടി. ഒന്നാമത് ചേച്ചി കുടുംബത്തിന്റെതായ തിരക്കുകൾ കാരണം, ഇപ്പോൾ കൂട്ടായ്മയിൽ പഴയപോലെ പോകുന്നില്ല. രണ്ടാമത് അത് ഫാമിലി കൂട്ടായ്മയിലേക്ക് വിളിച്ചപ്പോൾ കുറച്ചു പേരാണ് വരുന്നത്.
വരുന്നവർ ആണെങ്കിൽ ചിലപ്പോൾ വരും ചിലപ്പോൾ വരില്ല. പിന്നെ, പുതിയ കുടുംബങ്ങളെ അന്വേഷിച്ചപ്പോൾ കുറച്ചുപേർ വന്നു പിന്നെ ഇടയ്ക്ക് വെച്ച് വരാതെയായി. കാരണം അന്വേഷിച്ചപ്പോൾ ഇവിടെ പ്രാർത്ഥിച്ചിട്ട് കാര്യമില്ല. അവരുടെ ആവശ്യങ്ങൾ ഒന്നും ഇവിടെ നടക്കുന്നില്ല.
ഈ കൂട്ടായ്മയിൽ അത്ഭുതങ്ങൾ ഒന്നും നടക്കുന്നില്ല.അതിനാൽ അവർ വേറെ കൂട്ടായ്മകൾ അന്വേഷിച്ചു പോവുകയാണ്. ഇവിടെ വരാൻ സമയം ഇനി വേറെ കാണുകയില്ല. അങ്ങനെ എല്ലാം ഒത്തിരി കാരണങ്ങളാൽ ആരും വരുന്നില്ല. ചേച്ചിക്ക് ഇതെല്ലാം വളരെയധികം വേദനാജനകമായിരുന്നു.
അതിനാൽ ഇപ്പോൾ പഴയതുപോലെ ആത്മീയമായ ഉണർവ്വും ഒന്നുമില്ല. അതിനാൽ ഉത്തരവാദിത്വം വേറെ ആരെങ്കിലും ഏൽപ്പിക്കുന്നതായിരിക്കും നല്ലത്, എന്നായിരുന്നു ചേച്ചിയുച്ടെ മറുപടി.
ഞാൻ വളരെയധികം നിർബന്ധിച്ച് ചേച്ചിയെ സമ്മതിപ്പിച്ചു. അങ്ങനെ എന്തായാലും ധ്യാനം വളരെ നന്നായി തീർന്നു. മധ്യസ്ഥ പ്രാർത്ഥന അവിടെ മുഴുവൻ സമയവും നടത്തുവാൻ ഞങ്ങൾക്ക് സാധിച്ചു. യുവജനങ്ങളും മറ്റും, ഗീത ചേച്ചിയുടെ നേതൃത്വത്തിൽ എല്ലാം ഭംഗിയാക്കി.
ദൈവകരുണയുടെ ഒരു വലിയ അനുഭവമായിരുന്നു ആ ധ്യാനം.
എന്നാലും എന്നിലെ ചിന്തകൾ ഉതിച്ച് തന്നെ നിന്നു. അതിനാൽ, ഞാൻ സാബു അച്ഛനെ കണ്ടപ്പോൾ ചേച്ചി പറഞ്ഞ കാര്യങ്ങൾ അച്ഛനുമായി പങ്കുവെച്ചു.അച്ഛൻ തോട്ടത്തിലെ ചെടികൾ നനച്ചു കൊണ്ടിരിക്കുകയാണ്.
അച്ഛൻ കേട്ടില്ല ആയിരിക്കും എന്ന് കരുതി ഞാൻ ഒന്നുകൂടി ചോദിച്ചു, എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഒരിക്കൽ ശക്തരായ നേതൃത്വത്തിൽ നിന്നവർ പിന്നീട് പിന്നിലേക്ക് പോകുന്നത് ?കൂട്ടായ്മയിലേക്ക് വരുന്നതാകട്ടെ പലരും രോഗശാന്തിയും അദ്ഭുതങ്ങളും പ്രതീക്ഷിച്ചാണ്, കിട്ടാതെ വരുമ്പോൾ മറ്റു സ്ഥലങ്ങൾ അന്വേഷിച്ചു പോവുകയും ചെയ്യുന്നത്? അച്ഛൻ നനച്ചു കൊണ്ടിരുന്ന കുടം എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു 'അവർ കുടം കയ്യിൽ പിടിച്ചിരിക്കുകയാണ്'. ഇതും പറഞ്ഞ് അച്ഛൻ മുറിയിലേക്ക് പോയി.
ഒന്നും പിടികിട്ടാതെ ഞാനും അച്ഛന്റെ കൂടെ ചെന്നു. അച്ഛൻ ബൈബിൾ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം വായിക്കുവാൻ ആവശ്യപ്പെട്ടു.യേശുവും സമരിയാക്കാരിയും എന്ന ഭാഗമാണ് പ്രമേയം.
വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ തന്നെ പറഞ്ഞു വാക്യം 28 "ആ സ്ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോട് പറഞ്ഞു".'ഈ കുടമാണല്ലേ അച്ഛൻ ഉദ്ദേശിച്ചത്'. അതെ എന്ന മട്ടിൽ ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു തുടങ്ങി.
നീ പറഞ്ഞതിലെ രണ്ടാമത്തെ കൂട്ടർ ആ സ്ത്രീ അതുവരെ ചെയ്തുകൊണ്ടിരുന്നത് പോലെയാണ്. എന്നും അവർ കുടവുമായി വരുന്നു, വെള്ളം എടുക്കുന്നു, അതേ കുടവുമായി തിരിച്ചു പോകുന്നു അതു തുടർന്നുകൊണ്ടേയിരിക്കന്നു.ഇനി അഥവാ വെള്ളമില്ലാതെ വന്നാൽ അവർ മറ്റു കിണറുകൾ അന്വേഷിച്ചു പോകുന്നു.
എന്നാൽ ആദ്യത്തെ കൂട്ടുകാർ വശ്വാസത്തിൽ നിറയും കുറച്ചു വളരുകയും ചെയ്തു പ്രത്യാശ ഇല്ലാത്തതിനാൽ പിന്നീടങ്ങോട്ട് വളരുവാൻ സാധിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ അവർ കുറെ എല്ലാം ചെയ്തു. ഇപ്പോൾ, കുടുംബം ഒക്കെയായി,ഇനി പുതിയ ആളുകൾ മുന്നോട്ടുവരട്ടെ. എന്ന ഒരു ന്യായീകരണം അവർ എന്ത് ചോദിച്ചാലും എടുത്തു പറയുന്നു.
യഥാർത്ഥത്തിൽ രണ്ടു കൂട്ടരിലും ക്രിസ്തു രൂപപ്പെടുന്നില്ല അതിനാൽ അവർ ക്രിസ്തുവിനെ കൊടുക്കുന്നവരായി തീരുന്നില്ല.
അനുഗ്രഹങ്ങളും രോഗശാന്തിയും അത്ഭുതങ്ങളും അന്വേഷിക്കുന്നവർ ക്രിസ്തു നൽകുന്ന പരിശുദ്ധാത്മാവിനെ ഉപേക്ഷിച്ചു പോകുന്നു. അവർ കടുകുമണികൾ പറക്കുകയും മുത്തുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നവരായിത്തിരുന്നു.
ക്രിസ്തുവിൽ വളരുവാൻ അത്യാവശ്യമായ വിശ്വാസം, പ്രത്യാശ, ദൈവസ്നേഹം ഇവയൊന്നും നിറയാത്ത കുടവുമായി അവർ തിരിച്ചു പോകുന്നു.
"ഇനി ആ സ്ത്രീയുടെ കുട്ത്തിൽ എന്താണ് എന്ന് നമുക്ക് നോക്കാം. അതിൽ ആഗ്രഹങ്ങൾ, ആകുലതകൾ, അഹങ്കാരം, അസൂയ തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ.അവൾ അത്എന്തു ചെയ്തു"? അച്ഛൻ എന്നെ നോക്കി ചോദിച്ചു.
ഇവയെല്ലാം നിറഞ്ഞ ആ കുടം അവിടെ വെച്ച് അവൾ ക്രിസ്തുവിനെ കൊടുക്കുന്നവൾ ആയി മാറി എന്ന് ഞാൻ മറുപടി പറഞ്ഞു.
അച്ഛൻ പറഞ്ഞു നീ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. അവിടെ വേറൊരു അത്ഭുതം കൂടി സംഭവിച്ചിട്ടുണ്ട് ഉണ്ട് യേശു അവരുടെഹൃദയത്തിൽ വിശ്വാസം നിറച്ചു. കാരണം, വിശ്വാസം ദൈവത്തിന്റെ ദാനമാണ്.
അത് നിത്യജീവനിലേക്കുള്ള പ്രത്യാശയിലേക്ക് അവളെ നയിച്ചു. അങ്ങനെ അവൾ ദൈവസ്നേഹം അനുഭവിച്ചവൾ ആയി. അത് അവളിൽ നിന്ന് മറ്റുള്ളവരിലേക്ക് ഒഴുകിത്തുടങ്ങി അതിനാലാണ് വചനത്തിന്റെ അവസാനം അവർ പറയുന്നതായി നമ്മൾ വായിക്കുന്നത്.
ഇവനാണ് ക്രിസ്തു എന്ന് ഞങ്ങൾ വിശ്വസിക്കുന്നത്. അത് ഞങ്ങൾ നേരിട്ട് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തതിനാലാണ് അല്ലാതെ, നിന്റെ വാക്കു മൂലമല്ല. എന്നതിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് അവൾ കാരണം ക്രിസ്തു അവരിൽ എത്തി.
അച്ഛൻ തുടർന്നു, അതിനാൽ നീ ആയാലും,എന്നിൽ ക്രിസ്തു രൂപപ്പെടുന്നു ഉണ്ടോ എന്ന് പരിശോധിച്ച് അറിയണം.ഏതെങ്കിലും ഒരു ആത്മീയ കാര്യം നമ്മൾ ചെയ്യുമ്പോൾ നമ്മൾ പരിശോധിക്കണം. അവിടെ ദൈവം മഹത്വ പെട്ടോ അതോ, അത് ചെയ്തതുമൂലം ഞാനാണോ മഹത്വപെട്ടത് എന്ന്.
പിന്നെ, പ്രോഗ്രാം കഴിഞ്ഞാൽ ആ സമയത്ത് ദൈവത്തിന് എന്നെ ആവശ്യം ഉണ്ടായിരുന്നു ഇപ്പോൾ ദൈവം മറ്റൊരാളിൽ നിന്ന് അതുപോലെ ആവശ്യപ്പെടുന്നു. എല്ലാം ദൈവത്തിൻറെ ഹിതപ്രകാരം എന്ന മനോഭാവം എപ്പോഴും സൂക്ഷിക്കണം.
അന്ധയായതിന്റെ പേരിൽ സ്വയം വെറുക്കുന്ന ഒരു അന്ധയായ പെൺകുട്ടി ഉണ്ടായിരുന്നു. അവൾ വെറുക്കാത്ത ഒരേയൊരു വ്യക്തി അവളുടെ സ്നേഹനിധിയായ കാമുകൻ മാത്രമായിരുന്നു, കാരണം അവൻ അവൾക്കായി എപ്പോഴും ഉണ്ടായിരുന്നു. തനിക്ക് ലോകം കാണാൻ കഴിയുമെങ്കിൽ അവനെ വിവാഹം കഴിക്കുമെന്ന് അവൾ പറഞ്ഞു.
ഒരു ദിവസം, ഒരാൾ അവൾക്ക് കണ്ണുകൾ ദാനം ചെയ്തു - ഇപ്പോൾ അവൾക്ക് അവളുടെ കാമുകൻ ഉൾപ്പെടെ എല്ലാം കാണാൻ കഴിഞ്ഞു. അവളുടെ കാമുകൻ അവളോട് ചോദിച്ചു, "ഇപ്പോൾ നിനക്ക് ലോകം കാണാൻ കഴിയും, നീ എന്നെ വിവാഹം കഴിക്കുമോ?"
കാമുകനും അന്ധനാണെന്ന് കണ്ടപ്പോൾ പെൺകുട്ടി ഞെട്ടി, അവനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. അവളുടെ കാമുകൻ കണ്ണീരോടെ നടന്നു, പിന്നീട് അവൾക്ക് ഒരു കത്ത് എഴുതി:
"പ്രിയേ, എന്റെ കണ്ണുകളെ സൂക്ഷിക്കണേ ."
നമ്മുടെ സാഹചര്യങ്ങൾ മാറുമ്പോൾ നമ്മുടെ മനസ്സും നമ്മുടെ മനോഭാവവും മാറും. ചില ആളുകൾക്ക് കാര്യങ്ങൾ മുമ്പത്തെ രീതി കാണാൻ കഴിഞ്ഞേക്കില്ല, അവർക്ക് മറ്റുള്ളവരെ അംഗീകരിക്കാൻ കഴിഞ്ഞേക്കില്ല.
ഒന്നല്ല, ഈ കഥയിൽ നിന്ന് എടുത്തുപറയാൻ ഒരുപാട് കാര്യങ്ങളുണ്ട്.
എന്നെ നിശബ്ദനാക്കിയ പ്രചോദനാത്മക കൊറിയൻ ചെറുകഥകളിൽ ഒന്നാണിത്.
വിചിന്തനം.
1.ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും ആരും ഒരു നല്ല വാക്കു പോ
ലും എന്നോട് പറഞ്ഞില്ല എന്ന വിഷമം നിങ്ങളിൽ ഉണ്ടോ?
2.ദൈവം എന്നിൽ നിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങൾ തന്നെയാണോ ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്, എന്ന് ആത്മാർത്ഥമായി വിലയിരുത്തുക.
To read more: