എമെർജൻസി ഫണ്ട് അമേസിംഗ് ആണ്‌!!!

 

എമെർജൻസി  ഫണ്ട് അമേസിംഗ് ആണ്‌!!!

ഒരു ദിവസം  ജീസസ് യൂത്ത്   ഗ്രൂപ്പ് കഴിഞ്ഞു എന്റെ കൂടെ അനൂപും ഉണ്ടായിരുന്നു.അവൻ അകെ വിഷമത്തിലാണ്, മൂന്ന് മാസമായി അവന്റെ ജോബ് നഷ്ടമായിട്ടു.

സാമ്പത്തിക മാന്ദ്യം കാരണം കമ്പനികൾ ക്ലോസ് ചെയുന്നത്‌ ദുബായിൽ ഒരു സ്ഥിരം സംഭവമാണ് . അതുകൊണ്ടു ജോലി നഷ്‌ടമായ ഓർത്തിരിപേർ ഇപ്പോൾ ഗ്രൂപ്പിൽ ഇണ്ട് .


അനൂപിന്റെ പ്രശനം ജോലി മാത്രമല്ല,നാട്ടിലേക്ക് പണം അയക്കാൻ പറ്റുന്നില്ല അതുകൊണ്ടു വീട്ടിൽ ആകെ പ്രശ്നമാണ്.

അവൻ എന്നോട് പറഞ്ഞു,കഴിഞ്ഞ രണ്ടു മാസം ഇവിടെ കുറേപേരുടെ അടുത്ത് നിന്നുനിന്നു കടം വാങ്ങി അയച്ചു കുടുത്തു. ഇനി അതു പറ്റില്ല എന്നാൽ വീട്ടിൽ ആർക്കും ഇത് പറഞ്ഞാൽ മനസിലാവുന്നില്ല.

കൂടുതൽ ചോദിച്ചപ്പോളാണ് എനിക്ക് മനസിലായത്, അവനു നാട്ടിൽ ഒത്തിരി ലോൺ ഇണ്ട് അതിനുപോറമെ ഇവിടെയും ഒത്തിരി ലോൺ ഉണ്ട് . ഇപ്പോൾ ജോലി ഇല്ലാത്തതിനാൽ തിരിച്ചടവ് എല്ലാം മുടങ്ങി അകെ പ്രശ്നത്തിലാണ്.

ഇതുപോലെ ഒത്തിരി പേരെ ഞാൻ ഇപ്പോൾ പരിചയപെടുന്നുണ്ട്. എഡ്യൂക്കേഷൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ പ്രശനം എല്ലാരിലും ഒരുപോലെയാണ്.

യഥാർത്ഥത്തിൽ പണം ഉപയോഗിക്കാൻ നമുക്കറിയാത്തതാണ് നമ്മുടെ പ്രശനം. ഫിനാൻഷ്യൽ മാനേജ്‌മന്റ്, ഫിനാൻഷ്യൽ പ്ലാനിങ്ങ് ഇവയെ വ്യക്തത കുറവുണ് പ്രോബ്ലം . എന്നാൽ ഇവയെ കുറിച്ച് പറഞ്ഞാൽ രണ്ടു മറുപിടിയാണ് എനിക്ക് ലഭിക്കുന്നത്.

1 . അതിനു മാത്രം പണമൊന്നും എനിക്ക് ലഭിക്കുന്നില്ല.

2 . ചിലവ് ചുരുക്കി പിശുക്കി ജീവിക്കാനൊന്നും എനിക്ക് പറ്റില്ല.


അതുകൊണ്ടു എവിടെ വളരെ ലളിതമായ ഒരു method  ഞാൻ പറയുന്നത് ,

നിങ്ങൾ ലഭിക്കുന്നതിൽ നിന്നു ആദ്യം നിങ്ങൾക്കു തന്നെ pay ചെയുക.

എത്രയാണോ നിങ്ങൾക്ക് ലഭിക്കുന്നത് അതിൽനിന്നു 10-20 % നിങ്ങൾ മാറ്റിവെക്കണം. അതുപോലെ ഇത് നിങളുടെ 3  മാസത്തെ ചെലവ് എത്ര വരുന്നോ അത് എത്തുന്നത് വരെ ഇതു തുടരണം.

അതുകൊണ്ടു ആദ്യം ഒരു മാസത്തെ ചെലവ് എത്ര വരുമെന്ന് കണ്ടെത്തണം.

ഉദ: പതിനായിരം രൂപ മാസച്ചെലവുവരുന്ന ഒരാൾ  മുപ്പതിനായിരം രൂപ ആകുന്നതുവരെ ഇത് തുടരണം.ഇതിനെയാണ് എമെർജൻസി ഫണ്ട് എന്ന് വിളിക്കുന്നത്.

എമെർജൻസി  ഫണ്ട് അമേസിംഗ് ആണ്‌!!!

കോവിഡ് വന്നു സാലറി ഇല്ലാതായ 3 മാസം ഞാൻ പിടിച്ചു നിന്നതു ഈ ഫണ്ട് ഉപയോഗിച്ചാണ്.

ഇത് ചെയുമ്പോൾ എന്തെകിലും അത്യാവശ്യം വന്നാൽ ഇതിൽനിന്നു എടുക്കുന്നതിൽ തെറ്റില്ല എന്നാലും പേര് സൂചിപ്പിക്കുന്ന പോലെ അത്രയ്ക്കും അത്യാവശ്യം വന്നാൽ മാത്രം ഇത് ഉപയോഗിക്കുക.എന്തെകിലും തരത്തിൽ ഉപയോഗിച്ചാൽ മൂന്ന് മാസത്തെ സംഖ്യ എത്തുന്നത് വരെ ഇത് തുടരണം. അല്ലെങ്കിൽ ഇത് തുടരുന്നതിൽ അർത്ഥമില്ല.

ഇത് നമുക്ക് ഇൻട്രസ്റ്  ലഭിക്കുന്ന സേവിങ്സ് അക്കൗണ്ട് വെക്കുന്നതാണ് നല്ലതു. പെട്ടന്നുള്ള അത്യാവശ്യങ്ങൾ (ആക്സിഡന്റ് ,മരണം,etc ) വരുമ്പോൾ എത്രയും പെട്ടന്ന് എടുക്കാൻ പറ്റുന്ന തരത്തിൽ ആയിരിക്കണം.

പെട്ടന്ന് ചെലവ് ചെയ്യും എന്ന സ്വഭാവം ഉണ്ടെങ്കിൽ, A T M  കാർഡില്ലാതെ ഒരു അക്കൗണ്ട് എടുത്തു അതിൽ സേവ് ചെയ്യുന്നതായിരിക്കും നല്ലതു; അല്ലെങ്കിൽ ലിക്വിഡ് ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നതും നല്ലതാണു.

ശ്രദ്ധിക്കേണ്ട കാര്യം സേവിങ്സ് അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് തുടങ്ങുന്നതിനു മുൻപ് എമർജൻസി ഫണ്ട് റെഡിയാണ് എന്ന് ഉറപ്പുവരുത്തണം.അല്ലെങ്കിൽ മുട്ടയിടുന്ന കോഴിയെ കൊന്നു തിന്നുന്നതിനു തുല്യമാണ്. അവസാനം മുട്ടയും ഇല്ല കോഴിയും ഇല്ല എന്ന അവസ്ഥയാകും.

ഇതിനു പുറമെ; നിങ്ങള്ക്ക് കിട്ടുന്ന സമയവും ഇതുപോലെ നമുക്ക് ഉപയോഗിക്കാം. ഒരു ദിവസത്തിലെ 10 % സമയം കണ്ടെത്തി ഇതുപോലെ ഫൈൻസില പ്ലാനിങ്,monthly expense, etc.. ഇവയെ കുറിച്ച് പഠിക്കാം വായിക്കാം.

ഇത്തരം അറിവുകൾ നിങ്ങൾക്കു താല്പര്യമെങ്കിൽ താഴെ കമന്റ് ചെയൂ,എനിക്ക് കഴിയുംവണം ഞാൻ വിശദികരിക്കാൻ  ശ്രമിക്കാം. 





 

 









Post a Comment

Previous Post Next Post