അതിഥി ദൈവോ ഭവ !
ഒരു ബസ് യാത്രക്കിടയിലാണ് തരകൻ സാറിന്റെ ജേർണലിസം ക്ലാസ് കേൾക്കുവാൻ ഇടയായത്.
നമുക്ക് ചുറ്റും നടക്കുന്ന ചെറിയ സംഭവങ്ങൾ തന്നെയാണ് നാളത്തെ വാർത്തകൾ . എന്ന ആശയം സംഭവങ്ങളെ നോക്കിക്കാണുന്ന എന്റെ രീതി മാറ്റി.
അതുകൊണ്ടു ഇപ്പൊ നടക്കുന്ന Citizenship (Amendment) Act, CAA കുറിച്ച് എന്തുകൊണ്ട് എഴതിക്കൂടാ എന്ന് ചിന്തിച്ചു .
ഈ ബിൽ ഉയർത്തുന്ന രാഷ്ട്രീയത്തെക്കാൾ ലോകം മുഴുവൻ പ്രശസ്തമായ നമ്മുടെ സംസകാരത്തെ കുറിച്ച് ചിന്തിച്ചു .
വസുദൈവ കുടുംബകം എന്നും അതിഥി ദൈവോ ഭാവ എന്നും
ചെറുപ്പത്തിലേ കേട്ടു ശീലിച്ച എനിക്ക് ഇതിലെ ആശയ വൈരുദ്ധ്യം എത്ര ആലോചിച്ചിട്ടും മനസിലായില്ല .
ചിന്തകൾ അങ്ങനെ പോയ്കൊണ്ടിരിക്കെ, ബസ് ഭക്ഷണം കഴിക്കുന്നതിനായി ഒരു ഹോട്ടലിന്റെ മുന്നിൽ നിറുത്തി .
എന്നാൽ ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി ചിന്ത എന്ന് കരുതി ആരും ഇല്ലത്ത ഒരു ടേബിൾ കണ്ടെത്തി ഞാൻ ചെന്നിരുന്നപ്പോൾ, ഒരാൾ എന്റെ അടുത്തു വന്നു ചോദിച്ചു ''ആപ്കോ ക്യാ ചാഹിയെ'' ?
എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ചിന്തകളോ മറ്റോ കാരണം എന്റെ വായിൽനിന്നു പെട്ടന്ന് പറഞ്ഞുപോയി ''ഏക് മന്ദിർ ചാഹിയെ'' !
പെട്ടന്നു പറഞ്ഞുപോയതാണ് എന്ന ചിന്തയിൽ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.കുറച്ചു നേരം അയാൾ എന്നെനോക്കിയിട്ടു തിരിഞ്ഞു അകത്തേക്ക് പോയി .
എന്താ ചെയ്യണ്ടേ എന്നറിയാതെ കുറച്ചു സമയം ഞാൻ അവിടെ ഇരുന്നു. പതുക്കെ എഴുനേൽക്കാൻ നോക്കുമ്പോൾ അയാൾ മസാലദോശ എന്റെ മുന്നിൽ കൊണ്ടുവന്നു വെച്ചിട്ടു ആപ്കോ ഔർ കുച് ചാഹിയെ എന്ന് ചോദിച്ചു .
ഇതു തന്നെ ധാരാളം എന്നമട്ടിൽ ഞാൻ സമാധാനത്തിൽ അതിരുന്നു കഴിച്ചു !
അപ്പോഴും എന്റെ ചിന്ത മുഴുവൻ ഞാൻ പറഞ്ഞതെന്താ അവൻ കേട്ടതെന്താ എന്നായിരുന്നു, അപ്പോഴാണ് ആദ്യം ചിന്തിച്ചിരുന്ന CAA വിഷയം ഓർമയിൽ വന്നത് .
യഥാർത്ഥത്തിൽ നമ്മൾ പറയുന്നതോന്നു ചെയുന്നതു വേറൊന്നുമാണ് ഇപ്പോഴത്തെ പുതിയ ഗ്യാരന്റിയുള്ള ഭാരതം എന്ന ഇന്ത്യയിൽ .